മങ്കാദിങ് വിവാദം ഒരു വർഷം പൂർത്തിയാകുന്നു, അശ്വിനെ ട്രോളി ജോസ് ബട്‌ലർ

Webdunia
വെള്ളി, 27 മാര്‍ച്ച് 2020 (10:53 IST)
aaക്രിക്കറ്റ് ലോകത്തിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ട മങ്കാദിങ് സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യൻ സ്പിന്നറായ രവിചന്ദ്ര അശ്വിനെ ട്രോളി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. കഴിഞ്ഞ വർഷം ഐപിഎല്‍ സീസണിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബട്‌ലറെ പുറത്താക്കിയത്. ഈ സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.അശ്വിന്റേത് ചതി പ്രയോഗമായിരുന്നുവെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ. ക്രിക്കറ്റ് നിയമം ബൗളർക്ക് ഇതിന് അനുമതി നൽകുനുണ്ടെന്ന് മറ്റൊരു വിഭാഗം വാദിച്ചു. ഇപ്പോളിതാ സംഭവത്തിന് ഒരു വർഷം തികയുമ്പോൾ സംഭവത്തിൽ അശ്വിനെ ട്രോളിയിരിക്കുകയണ് റോസ് ബട്ട്‌ലർ.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article