ആ ക്യാച്ച് റൂട്ട് നഷ്ടപ്പെടുത്തി; വിരാട് കോലിക്ക് 'ലൈഫ്' (വീഡിയോ)

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (19:27 IST)
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ലഭിച്ചത് ഏറെ നിര്‍ണായകമായ 'ലൈഫ്'. ഇന്ത്യയുടെ ആദ്യ വിക്കറ്റുകള്‍ അതിവേഗം നഷ്ടപ്പെട്ട സമയത്ത് കോലിയുടെ ചെറുത്തുനില്‍പ്പ് മാത്രമാണ് ഏക ആശ്വാസമായത്. അതിനിടയിലാണ് ജോ റൂട്ട് കോലിയുടെ നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തിയത്. ക്രിസ് വോക്‌സിന്റെ ഓവറിലായിരുന്നു സംഭവം. ഓഫ് സൈഡിന് പുറത്തേക്കുള്ള പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഔട്ടര്‍ എഡ്ജ് എടുത്ത് സ്ലിപ്പില്‍ നില്‍ക്കുന്ന ജോ റൂട്ടിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. എന്നാല്‍, ക്യാച്ച് സ്വന്തമാക്കാന്‍ റൂട്ടിന് സാധിച്ചില്ല. പന്ത് റൂട്ടിന്റെ കൈയില്‍ തട്ടി പുറത്തേക്ക് പോയി. 

അനുബന്ധ വാര്‍ത്തകള്‍

Next Article