ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

അഭിറാം മനോഹർ
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (14:55 IST)
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പിന്തള്ളിയാണ് ബുമ്ര ഒന്നാമതെത്തിയത്.. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയ്ക്ക് തുണയായത്. പരമ്പരയില്‍ 11 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. മത്സരത്തില്‍ അശ്വിനും 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍.
 
 അതേസമയം ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ മൂന്നാം സ്ഥാനത്തെത്തി. 2 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജയ്‌സ്വാള്‍ മൂന്നാം സ്ഥാനത്തേക്കെത്തിയത്. ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റില്‍ നിന്നും 189 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി പട്ടികയില്‍ ആറാം സ്ഥാനത്താണ്.. മൂന്ന് സ്ഥാനം നഷ്ടമായ ഇന്ത്യന്‍ കീപ്പര്‍ റിഷഭ് പന്ത് പട്ടികയില്‍ ആറാം സ്ഥാനത്തേക്കിറങ്ങി. രോഹിത് ശര്‍മ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ പതിനാറാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article