എല്ലാർക്കും ആകാമെങ്കിൽ അവർക്കും ആയിക്കൂടെ, കോലിയ്ക്കും രോഹിത്തിനും കൊമ്പുണ്ടോ? പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ

ബുധന്‍, 21 ഓഗസ്റ്റ് 2024 (13:30 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഗിയില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സുനില്‍ ഗവാസ്‌കര്‍. റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുമ്പോള്‍ കോലിയും രോഹിത്തും വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.
 
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ആവശ്യമായ മത്സരപരിചയം ഇല്ലാതെയാകും രോഹിത്തും കോലിയും കളിക്കേണ്ടിവരികയെന്നാണ് ഗവാസ്‌കറുടെ ആശങ്ക. ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ മുപ്പതുകളുടെ മധ്യത്തിലെത്തിയ ഏതൊരു കളിക്കാരനും മികച്ച പ്രകടനം നിലനിര്‍ത്താന്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ ആവശ്യമാണ്. ഗവാസ്‌കര്‍ പറഞ്ഞു.
 
 സെപ്റ്റംബര്‍ 19ന് ചെന്നൈയിലാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 27ന് കാന്‍പൂരിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍