'അവന്‍ തിരിച്ചുവരട്ടെ'; രാഹുലിനായി ഫ്രാഞ്ചൈസിയോടു സമ്മര്‍ദ്ദം ചെലുത്തി കോലി, നായകസ്ഥാനം നല്‍കണമെന്നും ആവശ്യം

രേണുക വേണു

ബുധന്‍, 14 ഓഗസ്റ്റ് 2024 (12:20 IST)
കെ.എല്‍.രാഹുലിന് വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു സമ്മര്‍ദ്ദം ചെലുത്തി വിരാട് കോലി. മെഗാ താരലേലത്തിനു മുന്നോടിയായി രാഹുലിനെ ക്യാംപിലെത്തിക്കണമെന്നാണ് ഫ്രാഞ്ചൈസിയോടു കോലി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിടുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്വന്തമാക്കാന്‍ കോലി ആര്‍സിബിയോടു ആവശ്യപ്പെട്ടത്. 

Read Here: നവാഗതരോടുള്ള 'മമ്മൂട്ടി പ്രേമം' തുടരുന്നു
 
നായകനായ ഫാഫ് ഡു പ്ലെസിസിനെ ആര്‍സിബി നിലനിര്‍ത്തില്ല. അതുകൊണ്ട് നായക സ്ഥാനത്തേക്ക് പുതിയ താരത്തെ തേടണം. ലഖ്‌നൗ നായകനായിരുന്ന രാഹുലിനെയാണ് ആര്‍സിബിയും പരിഗണിച്ചിരുന്നത്. വിരാട് കോലിയുടെ പിന്തുണയും രാഹുലിന് തന്നെയാണ്. മെഗാ താരലേലത്തിനു മുന്‍പ് രാഹുലിനെ സ്വന്തമാക്കണമെന്നും നായകനായി പ്രഖ്യാപിക്കണമെന്നുമാണ് കോലി ആര്‍സിബി അധികൃതരെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരം നായകനാകുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് കോലിയുടെ അഭിപ്രായം. 

ക്രിക്കറ്റ് അപ്‌ഡേറ്റ്‌സ് അതിവേഗം ലഭിക്കുന്ന വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ
 
ഡു പ്ലെസിസിനെ ഒഴിവാക്കുന്നതിനാല്‍ വിരാട് കോലി തന്നെ 2025 സീസണില്‍ നായകനാകട്ടെ എന്നായിരുന്നു ആര്‍സിബി മാനേജ്‌മെന്റ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോലി നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ് പുതിയ നായകനായുള്ള അന്വേഷണം രാഹുലിലേക്ക് എത്തിയത്. 2022, 23 സീസണുകളില്‍ ലഖ്‌നൗവിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല നേരത്തെ ബെംഗളൂരുവിന് വേണ്ടി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് രാഹുല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍