ക്ഷമ വേണം, സമയമെടുക്കും, ജയ്സ്വാൾ കെ എൽ രാഹുലിനെ കണ്ടുപഠിക്കണം: ഉപദേശവുമായി പുജാര

അഭിറാം മനോഹർ
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (17:35 IST)
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിലൊന്നും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് സാധിച്ചിട്ടില്ല. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ പന്തില്‍ ബൗണ്ടറി കണ്ടെത്തിയ ജയ്‌സ്വാള്‍ തൊട്ടടുത്ത പന്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിന് മിഡ് വിക്കറ്റില്‍ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. എല്ലാ പന്തുകളിലും റണ്‍സിനായി ശ്രമിക്കേണ്ടതില്ലെന്നും ജയ്‌സ്വാള്‍ കെ എല്‍ രാഹുലില്‍ നിന്നും പഠിക്കണമെന്നും ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര പറയുന്നു.
 
 ഓസ്‌ട്രേലിയയില്‍ ന്യൂബോളില്‍ ഡ്രൈവിന് ശ്രമിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഫുള്‍ ലെങ്ത് ഡെലിവറികളാണ് ജയ്‌സ്വാള്‍ തിരയുന്നത്. അവന് ഡ്രൈവുകളിലൂടെ റണ്‍സ് നേടാനാവുമെന്ന് അവനറിയാം. എന്നാല്‍ ന്യൂ ബോളില്‍ ഇത് പ്രയാസമാണ്.ശരീരത്തിനോട് ചേര്‍ന്ന് പിച്ച് ചെയ്യുന്ന പന്തുകളാണ് ഡ്രൈവ് ചെയ്യേണ്ടത്. കെ എല്‍ രാഹുല്‍ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഡെലിവറികള്‍ക്കായി കാത്തിരിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയേറും. ഈ മനോനില മാറ്റേണ്ടതുണ്ട്. നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റാണ് കളിക്കുന്നത്. കുറച്ച് പന്തുകള്‍ ഡിഫന്‍ഡ് ചെയ്യുന്നത് ഒരു തെറ്റല്ല. ഏത് പന്തിനെ പ്രതിരോധിക്കണം ഏത് പന്തിനെ ആക്രമിക്കണമെന്ന് നിങ്ങള്‍ മനസിലാക്കണം. പുജാര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article