ഐപിഎല്ലിലെ പ്രകടനം കൊണ്ടും കാര്യമുണ്ടാകില്ല, ടി20 ലോകകപ്പ് പരിഗണന പട്ടികയിലും ഇഷാനും ശ്രേയസ്സുമില്ല

അഭിറാം മനോഹർ

വെള്ളി, 1 മാര്‍ച്ച് 2024 (18:26 IST)
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. കരാറില്‍ നിന്നും മാറ്റിനിര്‍ത്തിയതിലൂടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മടിക്കുന്ന താരങ്ങള്‍ക്ക് ശക്തമായ താക്കീതാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാലും ഇരു താരങ്ങളെയും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
ടി20 ലോകകപ്പിന് തൊട്ട് മുന്‍പ് നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ടി20 സ്‌ക്വാഡില്‍ അവസരം ലഭിക്കാന്‍ സഹായിക്കും. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ കടുംവെട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഇഷാന്‍ കിഷന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലാണ് ശ്രേയസ് അയ്യര്‍ കളിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍