രോഹിത്തും ഗില്ലും നേരിടേണ്ടത് വലിയ വെല്ലുവിളി, മുന്നറിയിപ്പ് നൽകി ഇർഫാൻ പത്താൻ

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (19:58 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്ന ടീം ഇന്ത്യയ്‌ക്ക് ന്യൂസിലൻഡ് പേസർമാർ കനത്ത വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. രോഹിത്തും ഗില്ലും ചേർന്നായിരിക്കും ഇന്ത്യക്കായി ഓപ്പൺ ചെയ്യുക എന്നാൽ ഓപ്പണർമാർക്ക് കനത്ത വെല്ലുവിളിയായിരിക്കും ന്യൂസിലൻഡ് പേസർമാർ സൃഷ്‌ടിക്കുകയെന്നാണ് പത്താൻ പറയുന്നത്.
 
ഇന്ത്യയുടെ രണ്ട് ഓപ്പണർമാർക്കും ഇംഗ്ലണ്ടിൽ ഓപ്പൺ ചെയ്‌ത് പരിചയമില്ല. കൂടാതെ ഇൻസ്വിങറും ഔട്ട് സ്വിങ്ങറും മാറി മാറി പരീക്ഷിക്കുന്ന രീതിയിലാവും ന്യൂസിലൻഡ് പേസർമാർ പന്തെറിയുക. ഇവർക്കെതിരെ മണിക്കൂറുകൾ ക്രീസിൽ പിടിച്ചുനിൽക്കുക എന്നത് വെല്ലുവിളിയാണ് ഇർഫാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article