മികവിന്റെ അടുത്തെങ്കിലും എത്തിയാൽ ഇന്ത്യ അനായാസം തന്നെ ജയിക്കും, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിയെ പ്രവചിച്ച് ടിം പെയ്‌ൻ

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (19:55 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മികവിന്റെ അടുത്തെത്താൻ സാധിച്ചാൽ ഇന്ത്യ അനായാസമായി കപ്പ് നേടുമെന്ന് ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയ്‌ൻ. ഇന്ത്യക്കെതിരെയും കിവികൾക്കെതിരെയും ഓസീസ് കളിച്ചിട്ടുണ്ട്. കിവികളെ ഓസീസിന് 3-0ന് തോൽപ്പിക്കാനായപ്പോൾ ഇന്ത്യക്കെതിരെ 1-2ന് ഓസീസ് പരാജയപ്പെട്ടു.
 
ഇംഗ്ലണ്ടിനെതിരെ 1-0ന് ടെസ്റ്റ് പരമ്പര ജയിച്ചാണ് ന്യൂസിലൻഡ് എത്തുന്നത്. എന്നാൽ ഇതുകൊണ്ട് കാര്യമില്ലെന്നാണ് ടിം പെയ്‌ൻ പറയുന്നത്. ബെൻ സ്റ്റോക്‌സ്,ക്രിസ് വോക്സ്,മൊയിൻ അലി,ജോസ് ബട്ട്‌ലർ,ബെൻ ഫോക്‌സ്,ആർച്ചർ എന്നിവരില്ലാത്ത നിരയെയാണ് ന്യൂസിലൻഡ് നേരിട്ടത്. ന്യൂസിലൻഡ് മികച്ച ടീമാണ് എന്നാൽ ഇന്ത്യ മികവ് തെളിയിച്ചാൽ കപ്പ് ഇന്ത്യക്ക് തന്നെയായിരിക്കും. പെയ്‌ൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article