ആ ഒരു ഓവർ അവനെ തളർത്തി, മത്സരത്തിന് ശേഷം യാഷ് ദയാലിൻ്റെ തൂക്കം 6-7 കിലോ കുറഞ്ഞെന്ന് ഹാർദ്ദിക്

Webdunia
ബുധന്‍, 26 ഏപ്രില്‍ 2023 (18:59 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിന് ശേഷം ഗുജറാത്ത് ടൈറ്റൻസ് ബൗളർ യാഷ് ദയാലിൻ്റെ ആരോഗ്യസ്ഥിതി മോശമായതായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് ശേഷം അസുഖം ബാധിച്ചതിനെ തുടർന്നാണ് താരം പിന്നീട് കളിക്കാതിരുന്നതെന്നും ഹാർദ്ദിക് വ്യക്തമാക്കി.
 
ഈ സീസണിൽ അദ്ദേഹം ഇനി കളിക്കുമോ എന്ന് പറയാൻ എനിക്കാവില്ല. മത്സരശേഷം അസുഖബാധിതനായ താരത്തിൻ്റെ തൂക്കം 7-8 കിലോ കുറഞ്ഞു. ആ കാലയളവിൽ ക്യാമ്പിൽ വൈറൽ അണുബാധ വ്യാപനമുണ്ടായിരുന്നു. അതിനൊപ്പം അദ്ദേഹം നേരിട്ട സമ്മർദ്ദവും അവന് വിനയായി. നിലവിൽ കളിക്കാവുന്ന അവസ്ഥയിലല്ല ദയാലെന്നും കളിക്കളത്തിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഹാർദ്ദിക് അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article