ഐപിഎൽ താരലേലത്തിൽ ഓരോ ടീമിനും എത്ര കോടി ചിലവഴിക്കാം? കണക്കുകൾ ഇങ്ങനെ

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (12:37 IST)
ഐപിഎൽ പതിനാലാം സീസണിലേക്കുള താരലേലം ഇന്ന് വൈകീട്ട് 3 മണിക്ക് ചെന്നൈയിൽ നടക്കാനിരിക്കുകയാണ്. അടുത്ത സീസണിൽ ഏതെല്ലാം താരങ്ങൾ തങ്ങളുടെ ടീമുകൾക്ക് വേണ്ടി കളിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
 
ലേലത്തിൽ ഓരോ ഫ്രാഞ്ചൈസിക്കും ചിലവഴിക്കാവുന്ന പരമാവധി തുക 85 കോടി രൂപയാണ്. ഇതിൽ ഓരോ ടീമുകളുടെയും കയ്യിൽ എത്ര തുകയുണ്ട് എന്നതനുസരിച്ചായിരിക്കും ഏതെല്ലാം താരങ്ങളെ ടീമുകൾ കൈക്കലാക്കും എന്ന് തീരുമാനിക്കപ്പെടുക. ഇതിൽ തന്നെ പഞ്ചാബ് സൂപ്പർ കിംഗ്സിനാണ് ഏറ്റവും തുക കയ്യിലുള്ളത് 53.2 കോടി രൂപ. രാജസ്ഥാൻ റോയൽസിന്റെ കയ്യിൽ 37.5 കോടി രൂപയാണുള്ളത്.
 
അതേസമയം റോയൽ ചാലഞ്ചേഴ്സിന് 35.4 കോടി രൂപയും ചെന്നൈ സൂപ്പർ കിങ്സിന് 19.9 കോടിയും മുംബൈ ഇന്ത്യൻസിന്റെ കയ്യിൽ 15.35 കോടി രൂപയുമാണുള്ളത്. ഡൽഹി ക്യാപ്പിറ്റ‌ൽസിന് 13-4 കോടി രൂപ ചിലവഴിക്കാം.
 
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസികളുടെ പക്കലാവട്ടെ 10.75 കോടി മാത്രമേയുള്ളൂ. കൂടുതൽ മികച്ച താരങ്ങൾക്ക് കൂടുതൽ തുക നൽകണം എന്ന് കണക്കിലെടുക്കുകയാണെങ്കിൽ ടീമുകളുടെ കയ്യിലുള്ള തുകയ്‌ക്ക് അനുസരിച്ചായിരിക്കും താരങ്ങളെ ഫ്രാഞ്ചൈസികൾ നോട്ടമിട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article