രാജ്യത്തിനുവേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. എന്നാലിപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയമായി. ഞാൻ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി 69 ടെസ്റ്റുകൾ പതിനഞ്ച് കൊല്ലം മുൻപ് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ വിശ്വസിക്കുമായിരുന്നില്ല. തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്.ഡുപ്ലെസി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ കുറിച്ചു.
36കാരനായ ഡുപ്ലെസിൽ ക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 69 ടെസ്റ്റില്‍ ഇന്ന് 4163 റണ്‍സാണ് നേടിയത്. ഇതിൽ പത്ത് സെഞ്ചുറികളും ഉൾപ്പെടുന്നു. 199 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ, 2017ൽ ഡിവില്ലിയേഴ്‌സിന്റെ പകരം നായകനായ ഡുപ്ലെസിസ് 36 ടെസ്റ്റിൽ ടീമിനെ നയിച്ചു.