ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുതിപ്പ്, നാലിൽ നിന്നും രണ്ടാം സ്ഥാനത്തിലേക്ക്

ചൊവ്വ, 16 ഫെബ്രുവരി 2021 (13:58 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ വമ്പൻ വിജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യൻ കുതിപ്പ്. ഇതോടെ ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത ഇന്ത്യ നിലനിർത്തി.
 
നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തോൽവിയെ തുടർന്ന് ഇന്ത്യ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് താഴ്‌ന്നിരുന്നു.‌ എന്നാൽ ഇപ്പോഴും ഇന്ത്യക്ക് മുന്നിലുള്ള ഫൈനൽ സ്വ‌പ്‌നങ്ങൾക്ക് മുന്നിൽ നിരവധി പ്രതിസന്ധികളുണ്ട്.ലോക ചാംപ്യന്‍ഷിപ്പിന് മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത് എന്നതിനാൽ ടെസ്റ്റ് സീരീസ് സ്വന്തമാക്കിയാൽ മാത്രമെ ഇന്ത്യക്ക് ഫൈനലിലെത്താൻ സാധിക്കു.
 
ഇനിയുള്ള രണ്ട് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ ജയിക്കുകയോ ഒരു വിജയവും ഒരു സമനിലയും സ്വന്തമാക്കുകയുമോ ചെയ്‌താൽ മാത്രമെ ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്കാവു. മറിച്ച് ഒരു തോൽവി കൂടി ഇന്ത്യ ഏറ്റുവാങ്ങുകയാണെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്തുപോകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍