317 റൺസിന്റെ കൂറ്റൻ വിജയം: കോലി‌പ്പട തകർത്തത് 35 വർഷം പഴക്കമുള്ള റെക്കോർഡ്

ചൊവ്വ, 16 ഫെബ്രുവരി 2021 (14:40 IST)
ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തോടെ റെക്കോർഡ് പുസ്‌തകങ്ങളിൽ ഇടം നേടി ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ലീഡ്‌സിൽ 1986ൽ നേടിയ 279 റൺസിൻറ്റെ വിജയമെന്ന റെക്കോർഡാണ് കോലിപ്പട തകർത്തുകളഞ്ഞത്.
 
അതേസമയം ഏതൊരു ടീമിനെതിരെയും റണ്‍കണക്കില്‍ ഇന്ത്യയുടെ ഉയര്‍ന്ന അഞ്ചാമത്തെ ജയമാണിത്. ഇത് കൂടാതെ റൺ കണക്കിൽ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വലിയ തോൽവി കൂടിയാണിത്.വിശാഖപട്ടണത്ത് 2016/17 പരമ്പരയില്‍ 279 റണ്‍സിന് തോറ്റതിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
 
ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ 482 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്‌പിന്‍ കെണിയില്‍ അടിയറവുപറയുകയായിരുന്നു.സ്പിന്നർമാർക്ക് വലിയ ആനുകൂല്യം ലഭിച്ച പിച്ചിൽ ഇന്ത്യൻ പേസർമാർ വെറും കാഴ്ച്ചക്കാർ മാത്രമായപ്പോൾ അരങ്ങേറ്റക്കാരന്‍ അക്‌സര്‍ പട്ടേൽ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും കുൽ‌ദീപ് യാദവിന്റെ 2 വിക്കറ്റുകളും സ്വന്തമാക്കി. 
 
സ്കോർ: ഇന്ത്യ 329 & 286, ഇംഗ്ലണ്ട്-134 & 164. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി. ലോകചാമ്പ്യ‌ൻഷിപ്പ് ഫൈനലിൽ ഇടം നേടാൻ രണ്ടു ടീമുകൾക്കും ഈ പരമ്പര നിർണായകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍