ഐ പി എൽ; പന്തുകൾ ബൌണ്ടറി കടത്തി ഗെയിൽ, ഹൈദരാബാദിനെ തോൽപ്പിച്ച് പഞ്ചാബ്

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (10:39 IST)
ഐപിഎല്ലില്‍ കിങ്സ് ഇലവൻ പഞ്ചാബിനു മുന്നിൽ മുട്ടുമടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായകമായത്.
 
ടോസ് നേടി ആദ്യബാറ്റിങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 178 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.
 
11 സിക്‌സും ഒരു ബൗണ്ടറിയുമടക്കം 63 ബോളില്‍ നിന്ന് 104 റണ്‍സ് ആണ് ഗെയിൽ സ്വന്തമാക്കിയത്. ഗെയിലിന്റെ ഇന്നിങ്സാണ് പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്. ഐപില്‍ പതിനൊന്നാം എഡിഷനിലെ ആദ്യ സെഞ്ച്വറിയാണിത്. ഇതോടെ ഗെയ്‌ലിന്റെ പേരിലുള്ള ഐപിഎല്‍ സെഞ്ച്വറികളുടെ എണ്ണം ആറായി ഉയര്‍ന്നു.
 
അതേസമയം, ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാന്‍ പരിക്കേറ്റ് കയറിയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. മത്സരത്തിന്റെ അഞ്ചാം ബോളില്‍ കൈമുട്ടിന് പരിക്കേറ്റ ധവാന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article