റിതിക വന്നു മുംബൈ ഇന്ത്യൻസിനെ തോൽ‌വിയിൽ നിന്നും കരകയറ്റാൻ

ബുധന്‍, 18 ഏപ്രില്‍ 2018 (15:06 IST)
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ഷർമയുടെ പത്നി റിതിക ടീമിനൊപ്പമുണ്ടാകുന്നത് ഒരു ഭാഗ്യമായാണ് പലരും തമാശ രൂപേണ പറയാറുള്ളത്. കാരണം മറ്റൊന്നുമല്ല റിതിക ഗ്യാലറിയിലുള്ളപ്പോൾ റോഹിത് ശർമക്ക് നേരെ വരുന്ന പന്തുകൾ നിലം തൊടാതെ പായും. 
 
കഴിഞ്ഞ മുംബൈ ഇന്ത്യൻസ് ബാഗ്ലൂർ മത്സരത്തിലും റിതികയുടെ സാനിദ്യം ശ്രദ്ദേയമായിരുന്നു. ഗ്യാലറിയിൽ കാഴ്ചക്കാരിയായി റിതിക ഇരുന്നപ്പോൾ രോഹിത് ശർമയുടെ ബാറ്റിന് വേഗത കൂടി. 52 ബോളില്‍ 94 റണ്‍സാണ് രോഹിത് അടിച്ചു കൂട്ടിയത്. പത്ത് ബൌണ്ടറികളും അഞ്ച് സിക്സുകളും രോഹിത് അനായാസം പായിച്ചു. രോഹിത്തിന്റെ മുന്നേറ്റത്തിൽ തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് ശേഷം മുംബൈ ഇന്ത്യൻസ് തിളങ്ങുന്ന വിജയം സ്വന്തമാക്കി.
 
മുൻപ് ശ്രീലങ്കക്കെതിരെ മൊഹാലിയിൽ വിവാഹ വാർഷിക ദിനത്തിൽ  രോഹിത് ഇരട്ട സെഞ്ച്വറി നേടിയപ്പൊഴും റിതിക കാഴ്ചക്കാരിയായി ഗ്യാലറിയിലുണ്ടായിരുന്നു. അന്ന് ഇരട്ട സെഞ്ച്വറി നേടിയ രോഹിത് വിവാഹമോതിരത്തിൽ ചുംബിച്ചത് നിറകണ്ണുകളോടെയാണ് റിതിക കണ്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍