ഇത് ധോണിക്ക് നാണക്കേട്, ടീമിനോ?

ബുധന്‍, 18 ഏപ്രില്‍ 2018 (14:21 IST)
ഐ പി എല്ലിൽ രണ്ടുവര്ഷത്തിനു ശേഷമാണ് ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചങ്കാണ് മഹേന്ദ്ര സിംഗ് ധോണി. ഐ പി എല്ലിലെ മറ്റു ടീമുകളില്‍ രണ്ടിലധികം വമ്പന്‍ താരങ്ങള്‍ ഉള്ളപ്പോള്‍ ചെന്നൈയ്‌ക്ക് സൂപ്പര്‍ താരാ‍മായി പാളയത്തിലുള്ളത് ധോണി മാത്രമാണ്.  
 
മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വത്തിലുളള ടീമില്‍ മികച്ച താരങ്ങളെയാണ് ലേലത്തില്‍ വിളിച്ചു വാങ്ങിയിരുന്നത്. ഈ വര്‍ഷമാദ്യം ഇന്ത്യയ്ക്ക് എതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച ലുങ്കി എന്‍ഗിഡിയേയും ടീം സ്വന്തമാക്കിയിരുന്നു. 50 ലക്ഷം രൂപ ലേലത്തുകയിലാണ് അദ്ദേഹം ചെന്നൈയിലെത്തിയത്.
 
എന്നാൽ, പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ നാട്ടിലേക്ക് പോയിരുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ താരത്തിന് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു.
 
തന്നെ വസ്ത്രമുരിഞ്ഞ് ദേഹ പരിശോധന നടത്തിയെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.  വിമാനത്താവളത്തില്‍ ഉണ്ടാകാറുള്ള സ്വാഭാവിക ദേഹപരിശോധനയേക്കാള്‍ മോശമായതും അതിരു കടന്നതുമായ പരിശോധനയാണ് ഉണ്ടായതെന്ന് വ്യക്തം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഏറെ വേദനിപ്പിക്കുകയും അപമാനിതരുമാക്കുന്നതാണ് താരത്തെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവമെന്നാണ് പ്രതികരണങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍