ഇന്ത്യൻ ടീമിൽ ഇരട്ട ക്യാപ്‌റ്റൻസി രണ്ടാം തവണ, കോലിയല്ലാതെ 3 ഫോർമാറ്റിലും നായകനായുള്ളത് ബാബർ അസമും വില്യംസണും മാത്രം

Webdunia
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (20:37 IST)
ക്രിക്കറ്റ് ലോകത്ത് ഇംഗ്ലണ്ട്,ഓസ്ട്രേലിയ, ദക്ഷിണാ‌ഫ്രിക്ക എന്നിങ്ങനെ മിക്ക രാജ്യങ്ങളും സമീപകാലത്തായി സ്പ്ലിറ്റ് ക്യാപ്‌റ്റൻസിയാണ് നടപ്പിലാക്കുന്നത്. വൈറ്റ് ബോളിൽ ഒരു താരവും റെഡ് ബോളിൽ മറ്റൊരു താരവും നായകനാവുന്നത് പക്ഷേ ഇന്ത്യയ്ക്കും പുതുമയുള്ള കാര്യമല്ല എന്നതാണ് സത്യം.
 
2007ൽ അനിൽ കുംബ്ലെ ടെസ്റ്റ് ക്യാപ്റ്റനായിരിക്കെ എം.എസ് ധോണിയാണ് ഏകദിന, ട്വന്റി20 മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ പിന്നീട് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകൻ എന്ന നിലയിലേക്കുയർന്നതോടെ ടെസ്റ്റ് ക്യാപ്‌റ്റൻസിയും ധോണിക്ക് ലഭിക്കുകയായിരുന്നു. ഇന്ന് കോലി കൂടി ഒഴിഞ്ഞാൽ 3 ഫോർമാറ്റിലും ടീമിനെ നയിക്കുന്നത് പാക് നായകനായ ബാബർ അസമും ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണും മാത്രമാണ്.
 
ഇംഗ്ലണ്ടിനെ ടെസ്റ്റിൽ ജോറൂട്ട് നയിക്കുമ്പോൾ ഏകദിനത്തിലും ടി20യിലും നയിക്കുന്നത് ഒയിൻ മോർഗനാണ്. ഓസ്ട്രേലിയക്ക് ഇത് യഥാക്രമം ടിം പെയിനും ആരോൺ ഫിഞ്ചുമാണ്. വെസ്റ്റിൻഡീസിനെ ടെസ്റ്റിൽ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് നയിക്കുമ്പോൾ വൈറ്റ് ബോളിൽ കിറോൺ പൊള്ളാർഡാണ് നയിക്കുന്നത്.
 
ദക്ഷിണാഫ്രിക്ക 
 
ടെസ്റ്റ്: ഡീൻ എൽഗർ
ഏകദിനം, ട്വന്റി20: ടെംബ ബാവുമ 
 
ശ്രീലങ്ക 
 
ടെസ്റ്റ്: ദിമുത് കരുണരത്ന 
ഏകദിനം, ട്വന്റി20: ദസുൻ ശനക ∙
 
അഫ്ഗാനിസ്ഥാൻ 
 
ടെസ്റ്റ്, ഏകദിനം: ഹഷ്മത്തുല്ല ഷാഹിദി 
ട്വന്റി20: മുഹമ്മദ് നബി
 
അതേസമയം 3 ഫോർമാറ്റിലും 3 ക്യാപ്‌റ്റന്മാരാണ് ബംഗ്ലാദേശിനുള്ളത്. ടെസ്റ്റിൽ മോമിനുൽ ഹഖും ഏകദിനത്തിൽ തമിം ഇഖ്ബാലും ട്വന്റി20യിൽ മഹ്മദുല്ലയുമാണ് ബംഗ്ലാദേശ് ക്യാപ്റ്റന്മാർ.

അനുബന്ധ വാര്‍ത്തകള്‍

Next Article