ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടേയ്ക്കും എന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലേക്കാണ് സഞ്ജുവിനെ വീണ്ടും പരിഗണിക്കുന്നത്. ഈ വർഷം അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താൻ സഞ്ജുവിനായിരുന്നു.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇരുടീമുകളും തമ്മിൽ കളിക്കുക. സെപ്റ്റംബർ 20നാണ് പരമ്പര ആരംഭിക്കുന്നത്. മൊഹാലിയിലും ഹൈദരാബാദും നാഗ്പൂരിലും വെച്ചാണ് മൂന്ന് മത്സരങ്ങൾ നടക്കുന്നത്. രോഹിത്ത് ശർമ നയിക്കുന്ന ടീമിൽ കെ എൽ രാഹുൽ,വിരാട് കോലി തുടങ്ങി എല്ലാ പ്രമുഖ താരങ്ങളും ഉണ്ടാകും. 18 അംഗ ടീമിലേക്കായിരിക്കും സഞ്ജുവിനെ പരിഗണിക്കുക.
ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ലോകകപ്പിലും സഞ്ജുവിനെ ബാക്കപ്പ് ബാറ്ററായി ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. നേരത്തെ സഞ്ജുവിന് ഓസീസ് പിച്ചുകളിൽ തിളങ്ങാനാകുമെന്ന് രവി ശാസ്ത്രി അടക്കമുള്ള പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.