Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച അറിയാം, രോഹിത് ശര്‍മയുമായി സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തും

Webdunia
ശനി, 19 ഓഗസ്റ്റ് 2023 (11:41 IST)
Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ഓഗസ്റ്റ് 21 തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ച് സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലായിരിക്കും യോഗം. നായകന്‍ രോഹിത് ശര്‍മയുടെ സെലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തും. ഈ യോഗത്തിനു ശേഷമായിരിക്കും ടീം പ്രഖ്യാപനം. 
 
പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഇതിനോടകം തങ്ങളുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ചില താരങ്ങളുടെ പരുക്ക് മൂലമാണ് ഇന്ത്യ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നത്. കെ.എല്‍.രാഹുല്‍ ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ശ്രേയസ് അയ്യരുടെ കാര്യം സംശയമാണ്. യുവതാരം തിലക് വര്‍മയ്ക്ക് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് 30 മുതലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക. പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article