ചൊറിയാന്‍ നോക്കേണ്ട, പലിശ സഹിതം തിരിച്ചു തരാനുള്ള ടീമുണ്ട്; കോലിപ്പടയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (12:52 IST)
കളിക്കളത്തില്‍ പരിഹസിക്കാനും സ്ലെഡ്ജ് ചെയ്യാനും പറ്റിയ ടീമല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. പരിഹസിക്കാന്‍ വരുന്നവര്‍ക്ക് പലിശ സഹിതം തിരിച്ചു കൊടുക്കുന്ന ആളാണ് ഇന്ത്യയുടെ നായകന്‍ വിരാട് കോലിയെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടും ഇന്ത്യയെ ഈ കാലഘട്ടത്തില്‍ നയിക്കാന്‍ പ്രാപ്തിയുള്ള നായകനാണ് കോലിയെന്നും ഹുസൈന്‍ പുകഴ്ത്തി. 
 
'ഇന്ത്യന്‍ ടീം താരങ്ങള്‍ പ്രത്യേകിച്ച് ബൗളര്‍മാര്‍ ഒരു അഗ്രസീവ് ക്യാപ്റ്റനെയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഈ സമയത്ത് ഏറ്റവും അനുയോജ്യനായ നായകനാണ് കോലി. മത്സരം ചൂടുപിടിപ്പിക്കാനും ആവേശം കൊള്ളിക്കാനും കോലിയെ പോലൊരു ക്യാപ്റ്റനെ ആവശ്യമാണ്. മുന്‍പത്തെ ഇന്ത്യന്‍ ടീം കളിക്കളത്തില്‍ പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ടീം അതിനു പറ്റിയതല്ല. ഓസ്‌ട്രേലിയന്‍ താരങ്ങളാലും ഓസീസ് കാണികളാലും പരിഹസിക്കപ്പെടാന്‍ പോലും ഇന്ത്യന്‍ ടീം ഇപ്പോള്‍ അവസരം ഉണ്ടാക്കുന്നില്ല,' നാസര്‍ ഹുസൈന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article