India Women vs Pakistan Women: മരണ ഗ്രൂപ്പിലെ 'ഡു ഓര്‍ ഡൈ' മാച്ചിനു ഇന്ത്യ ഇറങ്ങുന്നു, എതിരാളികള്‍ പാക്കിസ്ഥാന്‍; തോറ്റാല്‍ സെമി സാധ്യതകള്‍ അടയും

രേണുക വേണു
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (08:39 IST)
India Women vs Pakistan Women

India Women vs Pakistan Women, T20 World Cup 2024: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ആവേശപ്പോര്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വനിത ടീം പാക്കിസ്ഥാന്‍ വനിത ടീമിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങും. അതേസമയം ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച പാക്കിസ്ഥാന്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് രണ്ടാം മത്സരത്തിനു ഇറങ്ങുന്നത്. 
 
ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യക്ക് ഇനി മത്സരങ്ങള്‍ ഉള്ളത്. പാക്കിസ്ഥാനോടു തോല്‍ക്കുകയാണെങ്കില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാലും നെറ്റ് റണ്‍റേറ്റിനെ ആശ്രയിച്ചു മാത്രമായിരിക്കും ഇന്ത്യയുടെ സെമി സാധ്യതകള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു 58 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article