ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

അഭിറാം മനോഹർ

വെള്ളി, 4 ഒക്‌ടോബര്‍ 2024 (16:06 IST)
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആദ്യ മത്സരം നടക്കേണ്ട ഗ്വാളിയോറില്‍ നിരോധനാജ്ഞ. മത്സരദിവസം ഹിന്ദു മഹാസഭാ ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
 
പരമ്പരയിലെ ആദ്യ പോരാട്ടം ഈ മാസം ആറിന് ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുമ്പോള്‍ ഇന്ത്യ ബംഗ്ലാദേശുമായി പരമ്പര കളിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഗ്വളിയോറില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍,പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളികള്‍,സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.
 
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയെ പുറന്തള്ളികൊണ്ടുള്ള ബംഗ്ലാദേശില്‍ നടന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ബംഗ്ലാദേശുമായി ഇന്ത്യ കളിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളടക്കമുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍