ഹുദ്ഹുദ്: മൂന്നാം ഏകദിനം റദ്ദാക്കി

Webdunia
തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (10:17 IST)
വിശാഖപട്ടണത്ത് നാളെ നടക്കാനിരുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനം റദ്ദാക്കി. ഹുദ്ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് കളി ഒഴിവാക്കിയത്.

ഇപ്പോഴത്തെ കാലാവസ്ഥയില്‍ വിശാഖപട്ടണത്ത് കളി നടത്താനാവില്ല. സാധാരണ ജനജീവിതം താറുമാറായിരിക്കുകയാണ് അതിനാല്‍ താരങ്ങള്‍ താരങ്ങള്‍ ഡല്‍ഹിയില്‍ തന്നെ തുടരുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കളി നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ത്യന്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് തീരുമാനമെത്തിയത്.

ഡല്‍ഹിയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12.55നുള്ള വിമാനത്തില്‍ വിശാഖപട്ടണത്തേക്കു പോകാനായിരുന്നു താരങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. നാലാം ഏകദിനം ധര്‍മശാലയില്‍ വെള്ളിയാഴ്ച നടക്കും. ഇരു ടീമുകളും ഓരോ കളി ജയിച്ച് ഒപ്പം നില്‍ക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.