കോലിക്ക് പകരക്കാരനാവാന്‍ ഗെയ്ക്വാദ്, ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യുക അഭിഷേക് ശര്‍മ; ഭാവിയിലേക്കൊരു 'ടെസ്റ്റ്' പരമ്പര !

രേണുക വേണു
ശനി, 6 ജൂലൈ 2024 (09:59 IST)
India vs Zimbabwe 1st T20I Predicted 11

സിംബാബ്വെയ്‌ക്കെതിരെ ഇന്ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര ട്വന്റി 20 ഫോര്‍മാറ്റില്‍ ആണെങ്കിലും ഇന്ത്യന്‍ യുവതാരങ്ങളെ സംബന്ധിച്ചിടുത്തോളം ഇതൊരു 'ടെസ്റ്റ്' ആണ്. ഭാവിയില്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ഭാഗമാകാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്ന അഗ്നിപരീക്ഷ. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചു കഴിഞ്ഞു. ഇവര്‍ക്ക് പകരക്കാരാകാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നാണ് ബിസിസിഐ സിബംബ്വെ പര്യടനത്തിലൂടെ ഉറ്റുനോക്കുന്നത്. 
 
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ യുവതാരങ്ങളുടെ നീണ്ടനിരയുണ്ട്. ആദ്യ ടി20 മത്സരത്തില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാകുക അഭിഷേക് ശര്‍മയായിരിക്കും. വിരാട് കോലിയുടെ വണ്‍ഡൗണ്‍ പൊസിഷനില്‍ ഋതുരാജ് ഗെയ്ക്വാദ് ബാറ്റ് ചെയ്യാനെത്തും. ധ്രുവ് ജുറല്‍ ആയിരിക്കും വിക്കറ്റ് കീപ്പര്‍. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് 

ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതലാണ് ഇന്ത്യ-സിംബാബ്വെ മത്സരം. സോണി സ്‌പോര്‍ട്‌സിലും സോണി ലിവിലും മത്സരം തത്സമയം കാണാം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article