India vs Zimbabwe 1st T20: അഭിഷേക് ശര്‍മ, ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ് എന്നിവര്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം; ടോസ് ലഭിച്ച ഗില്‍ ബൗളിങ് തിരഞ്ഞെടുത്തു

രേണുക വേണു
ശനി, 6 ജൂലൈ 2024 (16:23 IST)
India vs Zimbabwe 1st T20

India vs Zimbabwe: ഇന്ത്യ vs സിംബാബ്വെ ഒന്നാം ട്വന്റി 20 മത്സരത്തിനു ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ സിംബാബ്വെയെ ബാറ്റിങ്ങിനയച്ചു. അഭിഷേക് ശര്‍മ, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ് എന്നിവര്‍ക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം. ഋതുരാജ് ഗെയ്ക്വാദ് വണ്‍ഡൗണ്‍ ആയി ബാറ്റ് ചെയ്യും. ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക അഭിഷേക് ശര്‍മ. 
 
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് 
 
അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ് ഇന്ത്യ സിംബാബ്വെയില്‍ കളിക്കുക. ജൂലൈ 6,7,10,13,14 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. സോണി നെറ്റ് വര്‍ക്കിലും സോണി ലിവിലും മത്സരങ്ങള്‍ തത്സമയം കാണാം.
 
ലോകകപ്പ് നേടിയ ടീമിലെ ആരും തന്നെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലെങ്കിലും സഞ്ജു സാംസണ്‍, യഷസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം ചേരും. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article