La Liga Title:ബാഴ്സയ്ക്ക് വിട്ടുകൊടുക്കാതെ റയൽ മാഡ്രിഡും ലാലിഗ ഫോട്ടോഫിനിഷിലേക്ക്, എൽ ക്ലാസിക്കോ നിർണായകമാകും

അഭിറാം മനോഹർ

തിങ്കള്‍, 5 മെയ് 2025 (19:22 IST)
Real Madrid
കോപ്പ ഡെല്‍ റേ ഫൈനലിലേറ്റ തോല്‍വിക്ക് ബാഴ്‌സലോണയ്ക്ക് തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് റയല്‍ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിനാല്‍ നിലവില്‍ ലാലിഗയില്‍ മാത്രമാണ് റയലിന് കിരീടസാധ്യതയുള്ളത്. നാല് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ലാലിഗ ഫോട്ടോഫിനിഷിലേക്കാണ് നീങ്ങുന്നുവെന്ന സൂചനയാണ് ഇന്നലെ നടന്ന റയല്‍ മാഡ്രിഡ്- സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചതിലൂടെ നല്‍കുന്നത്.
 
 സെല്‍റ്റ വിഗോയ്‌ക്കെതിരെ നേടിയ 3-2ന്റെ വിജയത്തോടെ ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം 4 ആക്കി നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡിനായിരുന്നു. സീസണില്‍ 4 മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഇനിയുള്ള മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ഞായറാഴ്ച ബാഴ്‌സയുടെ മൈതാനത്ത് നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടമാകും ഇതോടെ ലാലിഗ ചാമ്പ്യന്മാരെ നിര്‍ണയിക്കുക എന്നത് ഏതാണ്ട് വ്യക്തമായിരിക്കുകയാണ്.
 
ഇനിയുള്ള 4 മത്സരങ്ങളില്‍ വിജയിച്ചെങ്കില്‍ മാത്രമെ ബാഴ്‌സയ്ക്ക് കിരീടം സ്വന്തമാക്കാനാകു. ഇതില്‍ റയല്‍ മാഡ്രിഡിനെതിരായ പോരാട്ടം ഇരുടീമുകള്‍ക്കും നിര്‍ണായകമാകും. വിജയിക്കാനായാല്‍ ബാഴ്‌സയുമായുള്ള പോയന്റ് വ്യത്യാസം കുറയ്ക്കാന്‍ റയലിനാകും. ശേഷിക്കുന്ന 3 മത്സരങ്ങളില്‍ ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങിയാല്‍ അത് മുതലെടുക്കാനുള്ള അവസരവും റയലിന് സ്വന്തമാകും. അങ്ങനെയെങ്കില്‍ ഫലത്തില്‍ 4 ഫൈനല്‍ മത്സരങ്ങളാകും ഇരു ടീമുകളും കളിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍