India vs Sri Lanka 3rd T20 Match Predicted 11: മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ മാറ്റിയേക്കും, പകരം ഗെയ്ക്വാദിന് സാധ്യത

Webdunia
ശനി, 7 ജനുവരി 2023 (10:55 IST)
India vs Sri lanka 3rd T20 Match Predicted 11:  ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. റണ്‍സ് ഒഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയസാധ്യത. 
 
ഏതാനും മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുക. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിന് പകരം ഋതുരാജ് ഗെയ്ക്വാദിനെ പരീക്ഷിച്ചേക്കും. അര്‍ഷ്ദീപ് സിങ്ങിന് പകരം ഹര്‍ഷല്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തിയേക്കും. 
 
സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപതി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശിവം മാവി, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article