ഡിവില്ലിയേഴ്സിനോടല്ല, സൂര്യകുമാറിനെ താരതമ്യം ചെയ്യേണ്ടത് ജോസ് ബട്ട്‌ലറിനോടെന്ന് ഇർഫാൻ പത്താൻ

വെള്ളി, 6 ജനുവരി 2023 (18:55 IST)
ടി20 ക്രിക്കറ്റിൽ മൈതാനത്തിൻ്റെ എല്ലാ ഭാഗത്തേയ്ക്കും ഷോട്ടുകൾ പായിക്കാൻ കഴിവുള്ള സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ മിസ്റ്റർ 350 ഡിഗ്രിയെന്നും ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സെന്നുമാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. സാക്ഷാൽ ഡിവില്ലിയേഴ്സ് തന്നെ സൂര്യ തൻ്റെ ശൈലിയോട് അടുത്ത് നിൽക്കുന്ന താരമാണെന്ന് തുറന്ന് പറഞ്ഞിരുന്നു.
 
ഇപ്പോഴിതാ സൂപ്പർ താരം ഡിവില്ലിയേഴ്സുമായി സൂര്യയെ താരതമ്യം ചെയ്യുന്നതിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരമായ ഇർഫാൻ പത്താൻ. എ ബി ഡിയെ സൂര്യയുമായി താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണെന്ന് പത്താൻ പറയുന്നു.ഡിവില്ലിയേഴ്സിന് സൂര്യയേക്കാൾ കരുത്തുണ്ടായിരുന്നു.ലോംഗ് ഓഫിനും കവറിനും മുകളിലൂടെ തുടര്‍ച്ചയായി ഷോട്ട് കളിക്കുന്ന കാര്യത്തില്‍ ഡിവില്ലിയേഴ്സ് സൂര്യയെക്കാള്‍ മുന്നിലാണ്. അതിനാൽ ഇംഗ്ലണ്ടിൻ്റെ ജോസ് ബട്ട്‌ലറിനോട് താരതമ്യം ചെയ്യുകയാണ് നല്ലത്. ബട്ട്‌ലറേക്കാൾ എന്തുകൊണ്ടും മുന്നിലാണ് സൂര്യ. ഇർഫാൻ പറഞ്ഞു.
 
ബട്ട്‌ലർക്ക് കരുത്തുറ്റ ഷോട്ടുകൾ കളിക്കാനാകുമെങ്കിലും ഷോട്ടുകളുടെ വെറൈറ്റിയിൽ സൂര്യ മുന്നിൽ നിൽക്കും.രണ്ട് തരത്തിലുള്ള സ്വീപ്പ് ഷോട്ടുകൾ കളിക്കാൻ സൂര്യക്കാവും. ബട്ട്‌ലറിനേക്കാൾ കരുത്ത് കുറവാണെങ്കിലും വൈവിധ്യം കണക്കിലെടുത്താൽ ബട്ട്‌ലറേക്കാൾ മുമ്പിലാണ് സൂര്യ.ഇർഫാൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍