പരമ്പര പിടിക്കാൻ ഇന്ത്യ, സമനിലയിൽ തളയ്ക്കാൻ ശ്രീലങ്ക !

Webdunia
വെള്ളി, 10 ജനുവരി 2020 (10:10 IST)
പൂനെ: 2020ലെ ആദ്യ ടി20 പരമ്പര കൈപ്പിയിലൊതുക്ക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുക. ആദ്യ മത്സരം മഴ കൊണ്ടുപോയിരുന്നു. രണ്ടാം മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകി പരമ്പര സമനിലയിൽ തളയ്ക്കുക എന്നതാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ള വഴി. എന്നാൽ അത് അത്ര എളുപ്പമായിരിക്കില്ല.
 
കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്ക് അത് വ്യക്തമായതാണ്. ബൗളിങ് നിരയിൽ പരുക്കിന് ശേഷം തിരികെ എത്തിയ ജസ്പ്രിത് ബുമ്ര താളം കണ്ടെത്താൻ വൈകുന്നത് ഒഴിച്ചാൽ ഇന്ത്യൻ നിരയിൽ എല്ലാവരും മികച്ച ഫോമിൽ തന്നെയാണ്. 20ആം ഓവറിൽ 3 ഫോറുകൾ അടക്കം 12 റൺസാണ് ബുമ്ര വിട്ടുനൽകിയത്. എന്നാൽ ന‌വ്ദീപ് സെയ്നി മികച്ച ഫോമിലാണ് എന്നത് കോഹ്‌ലിക്ക് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തിലെ വിജയവും ടീമിനെ മികച്ച പ്രകടനവും ഇന്ത്യക്ക് മുതൽക്കൂട്ടാകും. 
 
എന്നാൽ കഴിഞ്ഞ മത്സരത്തിലെ പരാജയം. ശ്രീലങ്കയ്ക്ക് തലവേദനയാണ്. കളി മുന്നോട്ട് കൊണ്ടുപോകാൻ മികച്ച മധ്യനിര കൂട്ടുകെട്ടില്ലാത്തതാണ് ശ്രീലങ്കയെ കുഴക്കുന്നത്. അതിനാൽ തന്നെ ഓപ്പണിങ് കൂട്ടുകെട്ടിനെ എത്രയും വേഗത്തിൽ തകർക്കുക എന്നതായിരിക്കും ഇന്ത്യൻ ബൗളർമാരുടെ ലക്ഷ്യം. 

അനുബന്ധ വാര്‍ത്തകള്‍

Next Article