India vs South Africa Test Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് 26 ന് തുടക്കമാകും. ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെയാണ് ആദ്യ ടെസ്റ്റ്. 2024 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ രണ്ടാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിര്‍ണായകമാകുന്നതിനാല്‍ ഇന്ത്യക്കായി പ്രധാന താരങ്ങളെല്ലാം ടെസ്റ്റ് പരമ്പരയില്‍ കളിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. ആദ്യ ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലും രണ്ടാം ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലുമാണ് നടക്കുക.