India vs Pakistan World Cup Match: ഇന്ത്യക്ക് മുന്നില്‍ പാക്കിസ്ഥാന്‍ തകിടുപൊടി ! ജയിക്കാന്‍ 192 റണ്‍സ്

Webdunia
ശനി, 14 ഒക്‌ടോബര്‍ 2023 (17:53 IST)
India vs Pakistan World Cup Match: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 192 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191 ന് ഓള്‍ഔട്ടായി. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം 58 പന്തില്‍ 50 റണ്‍സ് നേടി പാക്കിസ്ഥാന്റെ ടോപ് സ്‌കോററായി. മുഹമ്മദ് റിസ്വാന്‍ 69 പന്തില്‍ 49 റണ്‍സ് നേടി. 
 
തുടക്കത്തില്‍ പതറിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരെല്ലാം പിന്നീട് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article