യുഎ‌ഇയിലെ പിച്ചുകളിൽ പാകിസ്ഥാൻ അപകടകാരി, കണക്കുകൾ ഇങ്ങനെ

Webdunia
ഞായര്‍, 24 ഒക്‌ടോബര്‍ 2021 (13:50 IST)
ക്രിക്കറ്റ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ എക്കാലവും വലിയ ആവേശം സൃഷ്ടിച്ചിട്ടുള്ള പോരാട്ടങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അരങ്ങേറിയിട്ടുള്ളത്. 90കളിലും രണ്ടായിരത്തിന്റെ തുടക്കകാലങ്ങ‌ളിലും ഇരു ടീമുകളും തമ്മിൽ നടന്നത് കരുത്തരുടെ ഏറ്റുമുട്ടലായിരുന്നെങ്കിൽ ഇത്തവണ ഇന്ത്യൻ ടീമിന് അല്പം മുൻതൂക്കമുണ്ട് എന്നത് ‌സത്യമാണ്.
 
ഇത്തവണ പക്ഷേ പാകിസ്ഥാന് ഏറ്റവും അനുകൂലമാകുന്നത് മത്സരങ്ങൾ നടക്കുന്നത് യുഎഇയിൽ ആണെന്നുള്ളതാണ്. പാക് നായകൻ ബാബർ അസം തന്നെ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഷഹീൻ അഫ്രീദിയും ഹസൻ അലിയും അണിനിരക്കുന്ന ബൗളിങ് നിരയ്ക്കൊപ്പം മുഹമ്മദ് റിസ്‌വാൻ,ബാബർ അസം,ഫഖർ സമാൻ എന്നിവരടങ്ങിയ ബാറ്റിങ് നിരയും മുഹമ്മദ് ഹഫീസ്,ഷൊയ്‌ബ് മാലിക്,മുഹമ്മദ് ഹഫീസ് എന്നീ സീനിയർ താരങ്ങളും അടങ്ങുന്ന നിരയാണ് പാകിസ്ഥാന്റേത്.
 
എന്നാൽ ഇതിൽ നിന്നെല്ലാം പാകിസ്ഥാനെ അപകടകാരികളാക്കുന്നത് യുഎഇ‌യിലെ പാകിസ്ഥാന്റെ മുൻകാല പ്രകടനങ്ങളാണ്.36 മത്സ‌രങ്ങൾ പാക് ടീം യുഎഇയിൽ കളിച്ചതിൽ 22 എണ്ണ‌ത്തിലും വിജയിച്ചിരുന്നു. അവസാനമായി കളിച്ച 25 മത്സരങ്ങളിൽ 15 എണ്ണത്തിലും പാകിസ്ഥാൻ വിജയിച്ചിരുന്നു. അതേസമയം ഐ‌പിഎൽ മത്സരങ്ങളുടെ പരിചയവുമായാണ് ഇന്ത്യ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article