ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ജൂണ്‍ 26 നാണ് തുടക്കമാകുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജൂണ്‍ 26 ന് ഒന്നാം മത്സരവും ജൂണ്‍ 28 ന് രണ്ടാം മത്സരവും. അയര്‍ലന്‍ഡിലെ ഡബ്ലിലിനിലാണ് കളികള്‍ നടക്കുക. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.
ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് രണ്ട് ട്വന്റി 20 മത്സരങ്ങളും ആരംഭിക്കുക. സോണി സിക്‌സ്, സോണി സിക്‌സ് എച്ച്.ഡി. ചാനലുകളിലും സോണി ലിവിലും മത്സരം തത്സമയം കാണാം.