ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യ ഇന്നിറങ്ങും

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (14:40 IST)
വിരാട് കോഹ്‌ലിയില്ലാത്ത ഇന്ത്യയുടെ ഏഷ്യാ കപ്പ് ആദ്യ മത്സരം ഇന്ന്. ഇന്നത്തെ കളിയിൽ ഹോങ്കോങ്ങുമായി ഏറ്റുമുട്ടുന്ന ഇന്ത്യയ്‌ക്ക് ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ എട്ട് വിക്കറ്റിനായിരുന്നു ഹോങ്കോങ്ങിനെ തകർത്തത്.
 
എന്നാൽ നാളത്തെ കളിയിൽ ഇന്ത്യയ്‌ക്ക് വെല്ലുവിളിയായുള്ളത് പാക്കിസ്ഥാനാണ്. തുടർച്ചയായുള്ള മൽസരങ്ങളിൽ ക്ഷീണിതനായ കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ ഇന്നത്തെ കളിയിൽ കോഹ്‌ലിയുടെ മൂന്നാം നമ്പരിൽ ആരു ബാറ്റുചെയ്യും എന്നതാണ് രോഹിത് ശർമ്മയെ അലട്ടുന്ന ചോദ്യം.
 
എന്നാൽ, മൂന്നാം നമ്പരിൽ ഇന്നു കെ എൽ രാഹുലിനുന് നറുക്കു വീഴാനാണു സാധ്യത കൂടുതലായുള്ളത്.  മനീഷ് പാണ്ഡെ, കേദാൽ യാദവ്, അമ്പാട്ടി റായുഡു തുടങ്ങിയവർക്കു ടീമിൽ സ്ഥാനം ഉറപ്പിക്കാനായുള്ള അവസരമാകും ഏഷ്യാ കപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article