സുന്ദറിന് അർഹിച്ച സെഞ്ചുറി നഷ്ടമായി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് 160 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

Webdunia
ശനി, 6 മാര്‍ച്ച് 2021 (11:23 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 365 റൺസിന് പുറത്ത്. ഇതോടെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക് 160 റൺസിന്റെ ലീഡ് നേടാനായി. 96 റണ്‍സ് നേടി പുറത്താവാതെ നിന്ന വാഷിങ്ടണ്‍ സുന്ദറിന്റെയും 43 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 365-ല്‍ എത്തിച്ചത്.
 
അതേസമയം മത്സരത്തിൽ അർഹമായ സെഞ്ചുറിയാണ് സുന്ദറിന് ഇക്കുറി നഷ്ടമായത്. 365 റൺസിന് ഏഴ് എന്ന നിലയിൽ നിന്നും റൺസുകളൊന്നും കൂട്ടിചേർക്കാനാവാതെയാണ് ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും നഷ്ടമായത്. 96 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സുന്ദറിന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. 
 
ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റ് നേടി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article