India vs England: ആർച്ചറില്ല, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

അഭിറാം മനോഹർ

ചൊവ്വ, 1 ജൂലൈ 2025 (10:20 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റില്‍ ടീമിലുണ്ടാകുമെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നെങ്കിലും ആര്‍ച്ചറെ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനായി പരിഗണിച്ചില്ല. ഹെഡിങ്ങ്‌ലിയിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്. പേസ് നിരയില്‍ ബ്രെയ്ഡന്‍ കാര്‍സ്. ജോഷ് ടങ്ങ്, ക്രിസ് വോക്‌സ് എന്നിവരെ തന്നെ നിലനിര്‍ത്തിയപ്പോള്‍ ബെന്‍ സ്റ്റോക്‌സ് ഓള്‍ റൗണ്ടറാകും. ഷോയ്ബ് ബഷീറാണ് ടീമിലെ ഏക സ്പിന്നര്‍.
 
കൗണ്ടി സസെക്‌സിനെതിരായ പ്രകടനത്തിന് പിന്നാലെ ആര്‍ച്ചറെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുടുംബത്തിലെ അടിയന്തിരമായ ആവശ്യം മൂലം ആര്‍ച്ചര്‍ പരിശീലനക്യാമ്പ് വിട്ടതായാണ് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ കാഴ്ചവെച്ചത്. അതിനാല്‍ തന്നെ ബെന്‍ ഡെക്കറ്റ്, സാക് ക്രോളി,ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് എന്നിങ്ങനെ എല്ലാ താരങ്ങളും രണ്ടാം ടെസ്റ്റില്‍ ടീമിലിടം നിലനിര്‍ത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍