വാലറ്റം തകർന്നു, ഇന്ത്യൻ ഒന്നാം ഇന്നിങ്സിൽ 244ന് പുറത്ത്

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (12:05 IST)
ഓസ്ട്രേലിയക്കെതിരെ അഡലെയ്‌ഡിൽ നടക്കുന്ന ആദ്യ ഇന്നിങ്സിൽ ഇന്ത്യ 244 റൺസിന് പുറത്ത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് 11 റൺസെടുക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായി.
 
വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ടാം ദിനം ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ പുറത്തായി. അശ്വിന്‍ (15), വൃദ്ധിമാന്‍ സാഹ (9), ഉമേഷ് യാദവ് (6), മുഹമ്മദ് ഷമി (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായ താരങ്ങള്‍. ഓസീസിനായി മിച്ച സ്റ്റാർക്കും പാറ്റ് കമ്മിൻസും 3 വിക്കറ്റുകൾ സ്വന്തമാക്കി.
 
ആദ്യ ദിനത്തിൽ വിരാട് കോലിയുടെ റണ്ണൗട്ടിലൂടെയാണ് ഇന്ത്യ മത്സരം കൈവിട്ടത്. 180 പന്തുകളിൽ 74 റൺസുമായി സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെയാണ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായുള്ള ആശയക്കുഴപ്പത്തിലൂടെ കോലി റണ്ണൗട്ടായത്. കോലിയെ കൂടാതെ ചേതേശ്വർ പൂജാരയ്‌ക്കും അജിങ്ക്യ രഹാനെയ്‌ക്കും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article