India vs Australia 3rd Test: ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 109 റണ്‍സിന് ഓള്‍ഔട്ടായി. 52 പന്തില്‍ 22 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 21 റണ്‍സ് നേടി. അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മാത്യു കുഹ്നെമന്‍ ഒന്‍പത് ഓവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. നഥാന്‍ ലിന്‍ മൂന്നും ടോഡ് മര്‍ഫി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ ലീഡ് ചെയ്യുകയാണ്.