ഔട്ട്ഫീല്‍ഡ് മോശം; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ധരംശാലയില്‍ നിന്ന് മാറ്റി

തിങ്കള്‍, 13 ഫെബ്രുവരി 2023 (12:16 IST)
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ വേദിയില്‍ മാറ്റം. ധരംശാലയില്‍ നടക്കേണ്ട മൂന്നാം ടെസ്റ്റ് ഇന്‍ഡോറിലേക്ക് മാറ്റി. ഔട്ട്ഫീല്‍ഡ് മോശമായതിനെ തുടര്‍ന്നാണ് മത്സരം ധരംശാലയില്‍ നിന്ന് മാറ്റിയത്. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കേണ്ടത്. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിനു മുന്നിലാണ്. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍