സ്മിത്തിന്റെ വിക്കറ്റ് തെറിച്ചു, ഓള്‍ഔട്ടായെന്ന് കരുതി ഇന്ത്യ ആഘോഷവും തുടങ്ങി; പിന്നീട് സംഭവിച്ചത് (വീഡിയോ)

ശനി, 11 ഫെബ്രുവരി 2023 (16:41 IST)
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തി തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. എങ്കിലും ജഡേജ തീര്‍ച്ചയായും തിരുത്തേണ്ട ഒരു പിഴവുണ്ട്. നോ ബോള്‍ എറിയുന്നതാണ് ആ പിഴവ്. നാഗ്പൂര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി നാല് നോ ബോള്‍ ജഡേജ എറിഞ്ഞു. അതില്‍ ഒരു നോ ബോള്‍ വിക്കറ്റും ആയിരുന്നു ! 
 
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 88-9 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ജഡേജ സ്റ്റീവ് സ്മിത്തിനെ ബൗള്‍ഡ് ആക്കി. ഓസ്‌ട്രേലിയ ഓള്‍ഔട്ടായെന്ന് കരുതി ഇന്ത്യ ആഘോഷവും തുടങ്ങി. ഔട്ടാണെന്ന് കരുതി സ്റ്റീവ് സ്മിത്ത് ഗ്ലൗസ് അഴിക്കുകയും ചെയ്തു. പിന്നീടാണ് അത് നോ ബോള്‍ ആയിരുന്നെന്ന് മനസ്സിലായത്. നോ ബോള്‍ വിളിച്ചതോടെ അവസാന വിക്കറ്റിനായി ഇന്ത്യക്ക് പിന്നെയും ഏതാനും മിനിറ്റ് കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ 91 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ഔട്ടായി. എന്നാല്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നു. 

No ball but no worries #INDvAUS #BGT2023 #cricket #Jadeja #TestCricket pic.twitter.com/OLjtZo1DV4

— Vijay kumar Paida

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍