നാണംകെട്ട് ഓസ്‌ട്രേലിയ; രണ്ടാം ഇന്നിങ്‌സില്‍ 100 റണ്‍സ് പോലും എടുക്കാന്‍ കഴിഞ്ഞില്ല, ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ശനി, 11 ഫെബ്രുവരി 2023 (16:24 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 91 റണ്‍സിന് ഓള്‍ഔട്ടായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 223 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്നു. 
 
സ്‌കോര്‍ബോര്‍ഡ്
 
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് - 177 ന് ഓള്‍ഔട്ട് 
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് - 400 റണ്‍സിന് ഓള്‍ഔട്ട് 
 
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് - 91 റണ്‍സിന് ഓള്‍ഔട്ട് 
 
രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റും ഒന്നാം ഇന്നിങ്‌സില്‍ 70 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസിന് വേണ്ടി പൊരുതി നോക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ പതനം വേഗത്തിലാക്കിയത് രവിചന്ദ്രന്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍