India vs Australia 3rd Test Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്; രാഹുല്‍ പുറത്തിരിക്കും, ഗില്ലിന് അവസരം ! സാധ്യത ഇലവന്‍ ഇങ്ങനെ

തിങ്കള്‍, 27 ഫെബ്രുവരി 2023 (10:53 IST)
India vs Australia 3rd Test Predicted 11: ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനു മാര്‍ച്ച് ഒന്നിന് തുടക്കമാകും. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0 ത്തിന് ലീഡ് ചെയ്യുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, നാണക്കേട് ഒഴിവാക്കാനാണ് ഓസ്‌ട്രേലിയ കളത്തിലിറങ്ങുക. പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുക. 
 
മോശം ഫോമില്‍ തുടരുന്ന കെ.എല്‍.രാഹുലിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമില്‍ സ്ഥാനം പിടിക്കും. മറ്റ് മാറ്റങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ടീമില്‍ സാധ്യതയില്ല. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രികര്‍ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍