ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ അനായാസം മറികടന്ന് ഓസ്‌ട്രേലിയ; ചെണ്ടകളായി ബൗളര്‍മാര്‍ !

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:17 IST)
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 19.2 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ ലക്ഷ്യംകണ്ടു. അക്ഷര്‍ പട്ടേല്‍ ഒഴികെ ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും തലങ്ങും വിലങ്ങും അടിവാങ്ങി. 
 
വെറും 30 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍ ആണ് ഓസ്‌ട്രേലിയയുടെ വിജയശില്‍പ്പി. മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്നു. സ്റ്റീവ് സ്മിത്ത് 35 റണ്‍സും ആരോണ്‍ ഫിഞ്ച് 22 റണ്‍സും നേടി. 
 
നേരത്തെ ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയിരുന്നു. ഏഴ് ഫോറും അഞ്ച് സിക്‌സും അടങ്ങിയതാണ് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. കെ.എല്‍.രാഹുല്‍ 35 പന്തില്‍ 55 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 46 റണ്‍സും നേടി. 
 
മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0 എന്ന നിലയില്‍ ഓസീസ് ലീഡ് ചെയ്യുന്നു. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article