കരിയറിലെ ഏറ്റവും മികച്ച ഫോമിൽ സ്മൃതി മന്ദാന: റാങ്കിങ്ങിൽ വൻ കുതിപ്പ്

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (20:11 IST)
ടി20 വനിതാ റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് സ്മൃതി. ഏകദിന റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കും താരം മുന്നേറ്റം നടത്തി.
 
ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ മൂന്ന് കളികളിൽ നിന്ന് 11 റൺസെടുക്കാൻ താരത്തിനായിരുന്നു. പിന്നാലെ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് താരം ഏകദിന റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതും ബാറ്റിങ്ങിൽ ആദ്യപത്തിൽ തിരിച്ചെത്തി. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്താണ് ഹർമൻ പ്രീത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍