റിഷഭ് പന്തിനെ ഒഴിവാക്കുന്നതാണ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (18:17 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും ലോകകപ്പ് ടീമിനെ പറ്റിയുള്ള ചർച്ചകൾക്ക് അവസാനമായിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ടി20യിൽ കാര്യമായ പ്രകടനം നടത്താൻ സാധിക്കാതിരുന്ന റിഷഭ് പന്തിനെ പറ്റിയാണ് ചർച്ചകൾ ഏറെയും.
 
ഇപ്പോഴിതാ റിഷഭ് പന്തിനെ ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കുക എന്നതാണ് ഇന്ത്യയ്ക്ക് ചെയ്യാവുന്ന ഏറ്റവും നല്ലകാര്യമെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ. പന്ത് മധ്യനിരയിൽ ഉതകുന്ന താരമല്ലെന്നും പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ടീം മാനേജ്മെൻ്റ് പരിഗണിക്കണമെന്നും വസീം ജാഫർ ആവശ്യപ്പെടുന്നു.
 
അക്സർ പട്ടേൽ സമീപകാലത്ത് ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യൻ ടീം അവനെ വിശ്വസിക്കാത്തത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വസീം ജാഫർ പറഞ്ഞു.ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി ഓസ്ട്രേലിയക്കെതിരായി ട20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങാനിരിക്കെയാണ് ജാഫറിന്‍റെ പ്രസ്താവന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍