രണ്ടാം ടി20യ്ക്ക് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, അഭിഷേക് ശർമയ്ക്ക് പരിക്ക്, കളിക്കുന്ന കാര്യം സംശയത്തിൽ

അഭിറാം മനോഹർ
ശനി, 25 ജനുവരി 2025 (08:43 IST)
Abhishek Sharma
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യ്ക്ക് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഇന്നലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ക്യാച്ചിങ് ഡ്രില്ലിനിടെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഫീസിയോതെറാപ്പിസ്റ്റ് ഉടന്‍ തന്നെ എത്തി ചികിത്സ നല്‍കിയെങ്കിലും താരം പിന്നീട് നെറ്റ്‌സിലേക്ക് മടങ്ങിയിരുന്നില്ല.
 
കൊല്‍ക്കത്തയില്‍ നടന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് അഭിഷേക് വഹിച്ചത്. മത്സരത്തില്‍ 79 റണ്‍സുമായി താരം തിളങ്ങിയിരുന്നു. അഭിഷേക് ശര്‍മയ്ക്ക് മത്സരം നഷ്ടമാവുകയാണെങ്കില്‍ തിലക് വര്‍മയാകും സഞ്ജുവിനൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണിംഗ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

Next Article