പന്തിന് മുൻപേ ഇറങ്ങേണ്ടത് ഹാർദ്ദിക്‌, 30 പന്തിൽ 70-80 റൺസ് ഉറപ്പ്

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (14:32 IST)
ഹാർദിക് പാണ്ഡ്യയെ ബാറ്റിംഗ് പൊസിഷനിൽ പണത്തിനും മുൻപേ ഇറക്കണമെന്ന് മുൻ താരം ആകാശ് ചോപ്ര. 30 പന്തിൽ നിന്നും 70-80 റൺസ് കണ്ടെത്താൻ ഹാർദിക്കിന് കഴിയുമെന്നാണ് ചോപ്ര പറയുന്നത്.
 
10,12 ഓവറുകളിൽ വിക്കറ്റു വീണാൽ ഹർദിക്കിനെ ബാറ്റിംഗ് പൊസിഷനിൽ മുകളിലായി ഇറക്കണമെന്നാണ് എനിക്ക് തോന്നുന്നത്. 30 പന്തിൽ നിന്ന് 70-80 റൺസ് കണ്ടെത്താൻ ഹാർദിക്കിന് കഴിയും
 ബൗളിങ്ങിൽ യുസ്വേന്ദ്ര ചഹലിനെ ആദ്യം കൊണ്ടുവരികയും ഫുൾ ക്വാട്ട ഏറിയിപ്പിക്കുകയും ചെയ്യണം.ഹർഷൽ പട്ടേൽ ആർസിബിക്കായി കളിക്കുമ്പോൾ ഡെത്ത് ഓവറുകളിൽ 9 റൺസ് എന്ന നിലയിലാണ് എറിയുന്നത്. എന്നാൽ ഇന്ത്യൻ കുപ്പായത്തിൽ ഇത് 11 ആയി ഉയരുന്നുവെന്നും ആകാശ് ചോപ്ര പറയുന്നു.
 
അതേസമയം പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നും എന്നാൽ ദീപക് ഹൂഡയ്ക്ക് ഒരു അവസരം നൽകേണ്ടതാണെന്നും ആകാശ് ചോപ്ര പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article