റാഞ്ചിയിലെ തോല്‍‌വിക്ക് കാരണം ഇവരോ ?; ധോണി ഇങ്ങനെ പറയേണ്ടായിരുന്നു

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2016 (14:24 IST)
നിർണായക സമയത്ത് അനാവശ്യമായി വിക്കറ്റ് നഷ്‌ടപ്പെടുത്തിയതാണ് ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനം തോല്‍ക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ എന്നിവര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. യുവതാരങ്ങള്‍ക്ക് വന്‍ ഷോട്ടുകളോടാണ് താല്‍പ്പര്യമെന്നും ധോണി പറഞ്ഞു.

യുവ താരങ്ങളോട് വമ്പന്‍ ഷോട്ടുകള്‍ കളിക്കരുതെന്ന് പറയാന്‍ സാധിക്കില്ല. അ‍ഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റു ചെയ്ത താരങ്ങൾ പുതിയ ആള്‍ക്കാരാണ്. ഇവര്‍ക്ക് ലഭിച്ച പന്തുകളില്‍ വന്‍ ഷോട്ടുകള്‍ കളിക്കാനാണ് ശ്രമിച്ചത്. അവർ അവരുടെ സ്വാഭാവികമായി കളിയാണ് പുറത്തെടുക്കേണ്ടത്. പതിനഞ്ചോ ഇരുപതോ മത്സരങ്ങള്‍ കഴിയുമ്പോള്‍ എങ്ങനെ കളിക്കണമെന്ന് അവര്‍ക്ക് തനിയെ മനസിലാകുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

റാഞ്ചിയിലേതു പോലുള്ള പിച്ചില്‍ 260 റണ്‍സ് എങ്ങനെ മറികടക്കുമെന്ന് അവര്‍ക്ക് മനസിലാകും. ഇത്തരം മൽസരങ്ങളുടെ പരിചയം അവർക്കു ലഭിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.  പരിചയം ലഭിക്കാൻ ഇത്തരം മൽസരങ്ങളാണ് ഏറ്റവും നല്ലത്. മൽസരങ്ങൾ കാണുന്നതിലൂടെ ചില കാര്യങ്ങൾ പഠിക്കാം. ഇത്തരം സമ്മർദ്ദഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ, അതവർക്ക് അനുഭവിച്ച് പഠിക്കാനാകൂ. ഈ അനുഭവങ്ങൾവച്ച് ഭാവിയിൽ അവർ ടീമിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്നും ധോണി ചൂണ്ടിക്കാട്ടി.
Next Article