ഇംഗ്ലീഷ് ലീഗ് കപ്പ്; ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2016 (09:41 IST)
ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ നാലാം റൗണ്ടിൽ ലിവർപൂളിന് വിജയം. പ്രീമിയര്‍ ലീഗ് പോയന്‍റ് പട്ടികയില്‍ മുന്നിലുള്ള ടോട്ടന്‍ഹാമിനെ 2-1ന് തകര്‍ത്താണ് ലിവര്‍പൂളിന്റെ കുതിപ്പ്. കഴിഞ്ഞ സീസണിൽ കണ്ട ലിവർപൂൾ അല്ല ഇതെന്ന് ആരാധകർക്ക് വ്യക്തമായിരിക്കുകയാണ്. ടോട്ടനത്തെ പരാജപ്പെടുത്തി ചെങ്കുപ്പായക്കാർ ക്വാർട്ടർ ഫൈനലിൽ കടന്നു.
 
സീസണിലെ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിലും ഗോളടിക്കാന്‍ കഴിയാതെ നിന്ന സ്റ്ററിഡ്ജിനായിരുന്നു ടീമിനെ ആവേശത്തിലാഴത്താനുള്ള നിയോഗം. കളിയുടെ ഒമ്പത്, 64 മിനിറ്റിലായിരുന്നു ഇംഗ്ളീഷ് താരം ഗോൾ വലകുലുക്കിയത്. തിരിച്ചടിക്കാൻ ടോട്ടൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
 
ഓക്സ്‌ലേഡ് ചേംബർലെയ്ന്റെ ഇരട്ടഗോളിൽ റീഡിങ്ങിനെ 2–0നു മറികടന്ന് ആർസനലും അവസാന എട്ടിലെത്തി. റീഡിങ്ങിനെ നേരിടാനിറങ്ങിയ ആഴ്സനലിനെ അലക്സ് ഷാംബെര്‍ലെയ്നിന്റെ ഇരട്ട ഗോളാണ് രക്ഷപ്പെടുത്തിയത്. മറ്റു മത്സരങ്ങളില്‍ ഹള്‍സിറ്റി 2-1ന് ബ്രിസ്റ്റല്‍ സിറ്റിയെയും ന്യൂകാസില്‍ യുനൈറ്റഡ് 6-0ത്തിന് പ്രെസ്റ്റണ്‍ നോര്‍ത് എന്‍ഡിനെയും തോല്‍പിച്ചു.
Next Article